വ്യായാമത്തിനു ശേഷം ചെറുപയർ മുളപ്പിച്ചു കഴിക്കുന്നതിൽ ഒരു രഹസ്യമുണ്ട്,ശരീര പോഷണത്തിനുള്ള വിറ്റമിനുകളുടെ ഒരു കലവറ തന്നെ ആണ്
പ്രകൃതി അതിൽ ഒരുക്കി വച്ചിരിക്കുനത്. സ്റ്റർചു ,അൽബുമിനൊയ് എന്നിവ യഥാക്രമം 54,22 % വീതമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ദേഹത്തിന്റെ ഓക്സിജനും കഫ-പിത്തങ്ങളെ ശമിപിക്കുന്നതിനും, രക്ത വർദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്
നേത്ര രോഗികൾക്കും, മഞ്ഞ പിത്തം ബാധിച്ചവർക്കും നല്ലതാണെങ്കിലും വാതരോഗികൾക്ക് ഹിതകരമല്ലെന്നാണ് പറയുന്നത്.
ഫസിയോളാസ് ഔറിസ് എന്നാ ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെറു പയർ ഇന്ത്യയിൽ എല്ലായിടത്തും കൃഷി ചെയ്യുന്നു പച്ച ,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന ചെറു പയറുകളിൽ മുന്തിയ ഇനമായി കണ്ടു വരുന്നത് ആഫ്രിക്കയിലാണ് . ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ 25 മില്ലി ലിറ്റർ ചെറുപയർ സൂപ്പ് ദിനവും മൂന്നു നേരം കഴിച്ചാൽ മതി.
അത് പോലെ ഇതിന്റെ പോടീ താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ മാറുന്നതിനും ശരീര കാന്തിക്കും ഗുണപ്രധമാണ്. ശിശുക്കൾക്ക് ഉണ്ടാവുന്ന മൂത്ര തടസ്സത്തിന് ചെറുപയർ, ചെമ്പരത്തി വേര് എന്നിവ ചേർത്ത ഔഷധം ഉപയോഗിച്ച് വരുന്നു ചെറു പയറും സമം ഉണക്കലരിയും കഞ്ഞി വെച്ച് പശുവിൻ നെയ്യ് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡി പിഴ സംബദ്ധമായ രോഗങ്ങൾക്ക് നല്ല ഒരു ചികിത്സയാണ്.
വിവിധ ജീവകങ്ങളുടെ സാനിധ്യം ഉള്ളതിനാൽ ശരീര പുഷ്ടിയും ബലവും പ്രധാനം ചെയ്യും എങ്കിലും തടിച്ചവർ ഉപയോഗം കുറക്കുന്നതാണ് നല്ലത് മുളപ്പിച്ച പയർ കൊണ്ടുള്ള കഞ്ഞിയിൽ തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നത് ഹൃദ്രോഗികൾക്ക് ഫലം ചെയ്യുമെന്നു കണ്ടു വരുന്നു പനി ശമിച്ചു ശരീര താപം ക്രമീകരിച്ചു പിത്ത -അമ്ല രോഗങ്ങളെ ഭേദമക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങൾ ഗുണകരമാകുന്നു നാട്ടിന പുറങ്ങളിലെ പുട്ടും ചെറു പയറുകറിയും ആർക്കാണ് ഇഷ്ടമല്ലാത്തത്. :-) അത് പോലെ തന്നെ ചെറുപയർ പരിപ്പ് കൊണ്ടുന്നക്കുന്ന പ്രഥമൻ കേമം തന്നെ അല്ലെ...!
പ്രകൃതി അതിൽ ഒരുക്കി വച്ചിരിക്കുനത്. സ്റ്റർചു ,അൽബുമിനൊയ് എന്നിവ യഥാക്രമം 54,22 % വീതമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.ദേഹത്തിന്റെ ഓക്സിജനും കഫ-പിത്തങ്ങളെ ശമിപിക്കുന്നതിനും, രക്ത വർദ്ധനവിനും ഈ ധാന്യം അത്യുത്തമമാണ്
നേത്ര രോഗികൾക്കും, മഞ്ഞ പിത്തം ബാധിച്ചവർക്കും നല്ലതാണെങ്കിലും വാതരോഗികൾക്ക് ഹിതകരമല്ലെന്നാണ് പറയുന്നത്.
ഫസിയോളാസ് ഔറിസ് എന്നാ ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ചെറു പയർ ഇന്ത്യയിൽ എല്ലായിടത്തും കൃഷി ചെയ്യുന്നു പച്ച ,മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്ന ചെറു പയറുകളിൽ മുന്തിയ ഇനമായി കണ്ടു വരുന്നത് ആഫ്രിക്കയിലാണ് . ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ 25 മില്ലി ലിറ്റർ ചെറുപയർ സൂപ്പ് ദിനവും മൂന്നു നേരം കഴിച്ചാൽ മതി.
അത് പോലെ ഇതിന്റെ പോടീ താളിയായി ഉപയോഗിച്ച് കുളിക്കുന്നത് താരൻ മാറുന്നതിനും ശരീര കാന്തിക്കും ഗുണപ്രധമാണ്. ശിശുക്കൾക്ക് ഉണ്ടാവുന്ന മൂത്ര തടസ്സത്തിന് ചെറുപയർ, ചെമ്പരത്തി വേര് എന്നിവ ചേർത്ത ഔഷധം ഉപയോഗിച്ച് വരുന്നു ചെറു പയറും സമം ഉണക്കലരിയും കഞ്ഞി വെച്ച് പശുവിൻ നെയ്യ് ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് നാഡി പിഴ സംബദ്ധമായ രോഗങ്ങൾക്ക് നല്ല ഒരു ചികിത്സയാണ്.
വിവിധ ജീവകങ്ങളുടെ സാനിധ്യം ഉള്ളതിനാൽ ശരീര പുഷ്ടിയും ബലവും പ്രധാനം ചെയ്യും എങ്കിലും തടിച്ചവർ ഉപയോഗം കുറക്കുന്നതാണ് നല്ലത് മുളപ്പിച്ച പയർ കൊണ്ടുള്ള കഞ്ഞിയിൽ തേങ്ങയും അല്പം മധുരവും ചേർത്ത് കഴിക്കുന്നത് ഹൃദ്രോഗികൾക്ക് ഫലം ചെയ്യുമെന്നു കണ്ടു വരുന്നു പനി ശമിച്ചു ശരീര താപം ക്രമീകരിച്ചു പിത്ത -അമ്ല രോഗങ്ങളെ ഭേദമക്കുന്നതിലും ഇതിന്റെ വിവിധ വിഭവങ്ങൾ ഗുണകരമാകുന്നു നാട്ടിന പുറങ്ങളിലെ പുട്ടും ചെറു പയറുകറിയും ആർക്കാണ് ഇഷ്ടമല്ലാത്തത്. :-) അത് പോലെ തന്നെ ചെറുപയർ പരിപ്പ് കൊണ്ടുന്നക്കുന്ന പ്രഥമൻ കേമം തന്നെ അല്ലെ...!
കാരറ്റ് കഴിക്കൂ, രോഗമകറ്റൂ
ശരീരവളര്‍ച്ചക്കും, രോഗപ്രതിരോധ ശേഷിക്കും അസ്ഥിബലത്തിനും , ദന്ത രക്ഷക്കും, കാഴ്ചശക്തിക്കും തുടങ്ങീ പറഞ്ഞാല്‍ തീരാത്തത്ര ഗുണ മേന്മകളാണ് ഇംഗ്ലീഷ് വെജിറ്റബിള്‍ ആയ കാരറ്റിന്. അംബലീഫെറേ കുലത്തില്‍പ്പെട്ട കാരറ്റ് സംസ്കൃതത്തില്‍ “ശിഖമൂലം” എന്നാണ് അറിയപ്പെടുന്നത്,വിറ്റാമിന്‍ എ യുടെ രൂപകമായ കരോട്ടിന്‍ ധാരാളം അടങ്ങിയ കാരറ്റ് ദിവസവും നാം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ ഉത്തമമാണെന്നാണ്‍് വൈദ്യശാസ്ത്ര നിരീക്ഷണം
കാരറ്റ് നീരില്‍ വെള്ളമോ ചൂടുള്ളപാലോ ചേര്‍ത്ത്കാലത്തും വൈകീട്ടും കഴിക്കുകയാണെങ്കില്‍ രക്താര്‍ശസ്സിന് നല്ല ഫലം ചെയ്യും. രക്തശുദ്ധി കൈവരിക്കാന്‍ കഴിവുള്ള കാരറ്റില്‍ ശരീര രക്ഷക്ക് ആവശ്യമായ ഇരുമ്പിന്റെ അംശം , പ്രോട്ടീന്‍ , കരോട്ടിന്‍, കാത്സ്യം പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ ബിയുടെ രൂപകമായ ബയോട്ടിന്‍, വൈറ്റമിന്‍ സി എന്നിവ ആവശ്യമായ തോതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാരറ്റില്‍ ധരാളം ഫൈറ്റോ ന്യൂറ്റ്രിയന്റുകളായ , ലൂട്ടിന്‍ ലിക്കോപ്പിന്‍ എന്നീപദാര്‍ഥങ്ങളും ആന്റീഓക്സിഡന്റുകളായ ആല്‍ഫാ, ബീറ്റാ,ഗാമ കരോട്ടിനുകള്‍, സെക്സാന്തിന്‍, സാന്തോഫില്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. ആന്റീഓക്സിഡ്ന്റുകളും, ഫൈറ്റോന്യുട്രിയന്റുകളും രോഗനിവാരണത്തിനുള്ള പ്രകൃതിയുടെ വരദാനങ്ങളാണ്. ദിവസവും ഒരു കാരറ്റ് വീതം ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ കാന്‍സര്‍ എന്ന മാരകരോഗം വരാതെ ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ സമര്‍ഥിക്കുന്നു.
കാരറ്റ് നീര് സേവിക്കുന്നത് പതിവാക്കിയാല്‍ നല്ല വിശപ്പും കഴിക്കുന്ന ഭക്ഷണത്തിന് നല്ല രുചിയും ഉണ്ടാകും. ഇതിനു പുറമേ തലമുടിക്ക് നല്ല മിനുസതയും കൈ വരും. കുട്ടികള്‍ക്കുണ്ടാകുന്ന വിളര്‍ച്ചയും, അതു കാരണം അവര്‍ക്കുണ്ടാകുന്ന ശരീര തളര്‍ച്ചയും മാറിക്കിട്ടാന്‍ കാരറ്റ് , വെണ്ടക്ക, വെള്ളരിക്ക എന്നിവ ചെറു കഷണങ്ങളാക്കി പഞ്ചസാര ചേര്‍ത്തു കൊടുത്താല്‍ മതി . അതു പോലെ കുട്ടികളിലെ ഓര്‍മശക്തി , ഉന്മേഷം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കാരറ്റ് ചെറുതായി അരിഞ്ഞ് ശര്‍ക്കരയും ചേര്‍ത്ത് വെള്ളത്തിലിട്ട് തിളപ്പിച്ച് ചെറു ചൂടോടെ കൊടുത്താല്‍ മതി.കാരറ്റ് എന്ന പേര് വന്നതിനു കാരണം വിറ്റാമിന്‍ എ യുടെ രൂപകമായ കരോട്ടിന്‍ ധാരാളം അടങ്ങിയ കിഴങ്ങായതു കൊണ്ടാണ്. വൈറ്റമിന്‍ എ കാഴ്ച ശക്തിക്കും, ത്വക്കിന്റെ ആരോഗ്യത്തിനും നല്ലതാണ്.
കാരറ്റ് പച്ചയായി കഴിക്കുവാനും നല്ലതാണ്. ത്വക്കിന് നല്ല മാര്‍ദ്ദവം ഉണ്ടാക്കുന്ന കാരറ്റ് ശരീരപുഷ്ടിയും , ധാതു ശക്തിയും പ്രദാനം ചെയ്യുന്നതിനോടൊപ്പം മലബന്ധത്തിനേയും ഇല്ലാതാക്കും. കാരറ്റിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ എന്ന പദാര്‍ഥം രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു കുറക്കാന്‍ സഹായിക്കുന്നു .എന്നാല്‍ പ്രമേഹ രോഗമുള്ളവര്‍ അവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കാരറ്റ് ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്.പഞ്ചസാരയുടെ തോത് ഇതില്‍ പത്ത് ശതമാനത്തോളം അടങ്ങിയിരിക്കുന്നു എന്നതാണ് കാരണം.
ഇരുമ്പ് സത്ത് കാരറ്റില്‍ അടങ്ങിയിട്ടുള്ളതിനാല്‍ അയണ്‍ റ്റാബ്ലെറ്റ്സ് കഴിക്കുന്നതിനു പകരം സ്ഥിരമായി കാരറ്റ് നാം കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. .സ്ത്രീകള്‍ക്കുണ്ടാകുന്ന അമിത രക്തസ്രാവം തടയാന്‍ കാരറ്റിന്റെ നീര് ഓരോ ഔണ്‍സു വീതം നിത്യവും മൂന്നു നേരം കഴിച്ചാല്‍ മതി.കാരറ്റ് ജ്യൂസാക്കി കഴിക്കുന്നതാണ് കൂടുതല്‍ ഉത്തമം, കാരണം, ജ്യൂസാക്കാതെ കഴിക്കുമ്പോള്‍ ദഹനത്തിനുതകാത്ത നാരുകളില്‍ പോഷകങ്ങള്‍ കുടുങ്ങി ശരീരത്തിന് ലഭിക്കാതെ വരും. ജുസാക്കി ഉപയോഗിക്കുമ്പോള്‍ ഏകദേശം തൊണ്ണൂറ്റിയെട്ട് ശതമാനത്തോളം പോഷകം ശരീരത്തിന് വലിച്ചെടുക്കന്‍ കഴിയുന്നു.
രണ്ട് തരം കാരറ്റുകള്‍ പച്ചക്കറി വിപണിയില്‍ ലഭ്യമാണ്, നീല കലര്‍ന്ന ചുവപ്പും അല്‍പ്പം മഞ്ഞ കലര്‍ന്നചുവപ്പും . എന്നാല്‍ പോഷക മേന്മയുടെ കാര്യത്തില്‍ രണ്ടിനും തുല്യ സ്ഥാനമാണ്.കാരറ്റ് കഴിക്കൂ, രോഗമകറ്റൂ ” എന്നതാകട്ടെ ഇനി നമ്മുടെ ആരോഗ്യ മുദ്രാവാക്യം.
കാന്‍സര്‍ തടയാന്‍ കാബെജോ കോളിഫ്ളവറോ കഴിക്കുക
കാന്‍സര്‍ തടയാന്‍ ആഴ്ചയിലൊരിക്കല്‍ കാബെജോ കോളിഫ്ളവറോ കഴിക്കുന്നത് ഫലപ്രദമെന്ന് വിദഗ്ദര്‍ . കാന്‍സര്‍ തടയുന്ന ഭക്ഷണങ്ങളെ കുറിച്ച് വിദഗ്ദര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. ബ്രാസിക്ക എന്ന ഭക്ഷണ വിഭാഗത്തില്‍ പെട്ട കാബേജ്, കോളിഫ്ളവര്‍, ബ്രൊക്കോളി, റാഡിഷ് തുടങ്ങിയവയില്‍ അടങ്ങിയ സള്‍ഫൊറാഫെന്‍ എന്ന പോഷകം കാന്‍സര്‍ തടയുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നുണ്ടത്രെ. ഓക്സ്ഫോര്‍ഡ് ജേണല്‍ ആയ അന്നല്‍സ് ഓഫ് ഓങ്കോളജിയിലാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
കാബേജോ ബ്രൊക്കോളിയോ കഴിക്കാത്തവരെ അപേക്ഷിച്ചു കഴിക്കുന്നവരില്‍ കാന്‍സര്‍ വരാനുള്ള സാധ്യത 17 ശതമാനമായി കുറയുന്നുവത്രേ. കൂടാതെ ബ്രൊക്കോളിയില്‍ സള്‍ഫൊറാഫെന്‍ എന്ന പോഷകം ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നതായും അതിനു സാധാരണ കോശങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തി പ്രോസ്റ്റേസ്റ്റ് മുഴകളെ നശിപ്പിക്കാനും കഴിവുണ്ടെത്രേ.
ഇത്തരം പച്ചക്കറികള്‍ കഴിക്കുന്നത് കാരണം അന്നനാളത്തിലെ അര്‍ബുദത്തിനുള്ള സാധ്യത നാലിലൊന്നും കുടലിലെ അര്‍ബുദത്തിനും സ്തനാര്‍ബുദത്തിനുമുള്ള സാധ്യത അഞ്ചില്‍ ഒന്നും വൃക്കയില്‍ അര്‍ബുദത്തിനുള്ള സാധ്യത മൂന്നില്‍ ഒന്നും ആയി കുറയുമെത്രെ
പല്ലും പല്ലുവേദനയും
പല്ലുവേദനയെക്കുറിച്ചു പറയു മ്പോള്‍ പല്ലുകളെക്കുറിച്ചും ചില കാര്യങ്ങള്‍ അറിയുക. പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു 32 പല്ലുകളാണ് ഉള്ളത്. 16 എണ്ണം മുകളിലും 16 എണ്ണം താഴെയും. കുഞ്ഞുങ്ങള്‍ക്ക് സാധാരണ ആറുമാസം പ്രായമാകുമ്പോഴാണ് ആദ്യപല്ലു വരുന്നത്. മൂന്നു വയസിനുള്ളില്‍ പാല്‍പ്പല്ലുകള്‍ മുഴുവനും വരും. ഇവ 20 എണ്ണമുണ്ടാകും. ആറാം വയസില്‍ പാല്‍പല്ലു പൊഴിഞ്ഞ് സ്ഥിരം പല്ലുകള്‍ വന്നു തുടങ്ങും.
12 വയസ് വരെയുള്ള കാലയളവില്‍ 20 പാല്‍പല്ലുകളും പൊഴിഞ്ഞ് 28 സ്ഥിരം പല്ലുകള്‍ വരും. ചിലര്‍ക്ക് ഇത് 14 വയസ് വരെ ആയെന്നു വരാം. ഉളിപല്ലുകള്‍ എട്ട്, നാലു കോമ്പല്ലുകള്‍, എട്ട് ചെറിയ അണപ്പല്ല്, പന്ത്രണ്ട് വലിയ അണപ്പല്ല് എന്നിങ്ങനെയാണ് പല്ലുകളുടെ ഗണങ്ങള്‍. അവസാന നാലു അണപ്പല്ലുകള്‍ 18നും 25നും ഇടയ്ക്കുള്ള പ്രായത്തിലാണ് വരുന്നത്. ഭക്ഷണരീതി, ഭക്ഷണത്തിന്റെ സ്വഭാവം, ശുചിത്വം, ഇവയ്ക്കൊക്കെ പല്ലുകളുടെ ആരോഗ്യവുമായി ബന്ധമുണ്ട്.
പഴങ്ങളും ഇലക്കറികളും ആഹാരത്തിന്റെ ഭാഗമാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ള പാല്‍, ചീസ്, മുള്ളോടെ കഴിക്കാവുന്ന ചെറിയ മീനുകള്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ദന്താരോഗ്യത്തിനു നല്ലതാണ്.
പല കാരണങ്ങള്‍ കൊണ്ടും പല്ലു വേദന ഉണ്ടാകാം. ദന്തക്ഷയവും മോണരോഗവുമാണ് പൊതുവെ പല്ലു വേദനയുണ്ടാക്കുന്ന കാരണങ്ങള്‍.
കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിച്ചാലെ പൂര്‍ണമായി മുക്തി ലഭിക്കൂ. പക്ഷേ, വേദന അസഹ്യമാകുമ്പോള്‍ താത്കാലിക ആശ്വാസം പകരാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ചുവടെ.
വേദനയെ നേരിടാന്‍
. പല്ലുവേദന കലശലാകുന്നതു രാത്രിയിലാണെങ്കില്‍ ഒരുകാര്യം ശ്രദ്ധിക്കണം. തല പരമാവധി ഉയര്‍ത്തിവേണം കിടക്കാന്‍.
. അധികം ചൂടും തണുപ്പുമുള്ള ഭക്ഷണം ഒഴിവാക്കുക.
. ഗ്രാമ്പൂ എണ്ണ, പഞ്ഞിയില്‍ മുക്കി പല്ലിനു കേടുള്ള ഭാഗത്തു കുറേ നേരം അമര്‍ത്തി വച്ചാല്‍ വേദനയ്ക്കു ഒരു പരിധിവരെ ആശ്വാസം കിട്ടും.
. നീരും വേദനയും ഉള്ളപ്പോള്‍ ചെറുചൂടോടെ ഉപ്പുവെള്ളം വായില്‍കൊള്ളുന്നതു നല്ലതാണ്.
. പുളി അധികമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
വയറു കുറക്കാൻ പത്ത് തരം ആഹാര സാധനങ്ങള്‍
തിന്നിട്ടും തിന്നിട്ടും മതി വരുന്നില്ല…പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല.ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍ .പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.
അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ ‘നോ’ എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.
ബദാം
പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇഎന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്)
മുട്ട
ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.
ആപ്പിള്‍
An apple a day keeps the doctor away എന്നാണ് ചൊല്ല് .അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്
തൈര്
ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക.
മീന്‍
നോണ്‍ – വെജിറ്റേറിയന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.
ചോളം
അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.
പച്ചിലക്കറികള്‍
കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.
സ്‌ട്രോബെറി & മൾബറി
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.
വെജിറ്റബിള്‍ സൂപ്പ്
സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും.
പയറുവര്‍ഗങ്ങള്‍
ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.
ഒഴിവാക്കേണ്ടവ
ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.അതുപോലെ തന്നെ വയര്‍ കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട ആഹാരങ്ങളുമുണ്ട്.പൊറോട്ട,മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട് വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.
നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍
ഫില്ലാന്തസ് എംബ്ലിക്ക എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയ്ക്ക് അമൃതഫലം, അമൃതം ,ധാത്രി, ധാത്രിക എന്നെല്ലാം പര്യായങ്ങളുണ്ട്.രസായനങ്ങളിലെ ഏറ്റവും പ്രധാന ചേരുവയായ നെല്ലിക്കയ്ക്ക് ആയുര്‍വേദത്തില്‍ വളരെയധികം നിര്‍ണായകമായ പങ്കുണ്ട്. രസായനാധികാരത്തില്‍ ആദ്യം വിധിച്ചിട്ടുള്ള ബ്രഹ്മരസായനത്തിലും നെല്ലിക്ക അടങ്ങിയിരിക്കുന്നു. വിറ്റമിന്‍ സിയുടെ ഉറവിടമെന്നറിയപ്പെടുന്ന നെല്ലിക്കയില്‍ വിറ്റമിന്‍ എ , വിറ്റമിന്‍ ബി, കാല്‍സ്യം, അയേണ്‍, ടാനിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്.ഒട്ടേറെ ഔഷധഗുണങ്ങളുള്ള നെല്ലിക്ക ആരോഗ്യസംരക്ഷണത്തിലും സൌന്ദര്യസംരക്ഷണത്തിലും ഒരുപോലെ ഉപയോഗിച്ചു വരുന്നു. ജലദോഷം തടയുന്നത് മുതല്‍ യൌവനം നിലനിര്‍ത്തുന്നത് വരെ ഔഷധഗുണങ്ങള്‍ ഒട്ടേറെയുള്ളതാണ് നെല്ലിക്ക.
നെല്ലിക്കയുടെ ചില ഔഷധഗുണങ്ങള്‍ ഇതാ,
• നെല്ലിക്കയോ നെല്ലിക്കാരിഷ്ടമോ പതിവായി കഴിക്കുന്നത് ജലദോഷത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പല്ലിന്‍റെ ആരോഗ്യം
• പല്ലിന്‍റെ ആരോഗ്യത്തിനും ബലത്തിനുമായി നെല്ലിക്ക വേവിക്കാതെ നിത്യവും കടിച്ചുതിന്നുക. വായ്പുണ്ണ്
• ഉണക്കനെല്ലിക്ക കഷായം വെച്ച് പതിവായി കവിള്‍കൊള്ളുന്നത് വായ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായകമാണ്. ചെങ്കണ്ണ്
• ചെങ്കണ്ണു മാറാനായി പച്ചനെല്ലിക്കയുടെ നീര് കണ്ണില്‍ ഒഴിക്കുന്നത് വളരെ ഫലപ്രദമാണ്. പ്രമേഹം
• പ്രമേഹരോഗികള്‍ പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും തുല്യ അളവില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ചൂടുകുരു
• മോരില്‍ നെല്ലിക്കയുടെ തോട് കുതിര്‍ത്ത് വെച്ച ശേഷം ശരീരത്തില്‍ അരച്ചു പുരട്ടുന്നത് ചൂടുകുരുവിനെ പ്രതിരോധിക്കുന്നു. അകാലനര
• മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍വാഴ,കറിവേപ്പില എന്നിവയോടൊപ്പം നെല്ലിക്കയും ചേര്‍ത്തരച്ച് തലയില്‍ പുരട്ടി അല്‍പ സമയത്തിന് ശേഷം കുളിക്കുക. ജരാനരകള്‍ അകറ്റാന്‍
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുക. നിത്യേനെ പച്ചനെല്ലിക്ക കഴിക്കുക.
• നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം ദിവസവും കുടിക്കുന്നത് ഒരു ശീലമാക്കുക. നെല്ലിക്കാനീരും നെയ്യും ചേര്‍ത്തു കഴിക്കുക. അസ്ഥിസ്രാവം
• കൂവപ്പൊടി,ചിറ്റമൃതിന്‍റെ നീര്,പച്ചനെല്ലിക്കയുടെ നീര് എന്നിവ തുല്യ അളവില്‍ തേനില്‍ ചേര്‍ത്ത് കഴിക്കുക. ശരീരസൌന്ദര്യത്തനും ഓജസ്സിനും
• ചിറ്റമൃത്,ഞെരിഞ്ഞല്‍ , നെല്ലിക്ക എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് കഴിക്കുക. മുടിയുടെ കറുപ്പുനിറത്തിനായി
• തൈരും നെല്ലിക്കയും ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. രണ്ട് മാസത്തോളം തുടര്‍ച്ചയായി ഇങ്ങനെ ചെയ്യുന്നതിലൂടെ മുടിക്ക് സ്വാഭാവിമായ കറുപ്പു നിറം ലഭിക്കും
ഭാഗ്യ മുള
മുള ഇപ്പോള്‍ ഒരു താരമാണ്. വെറും മുളയല്ല, ഭാഗ്യമുള. ആഗോളവല്‍ക്കരണം കൊണ്ടുവരുന്ന ‘ഭാഗ്യം ആണിത്. ചൈനയില്‍ നിന്നെത്തിയ ഫെങ്ഷൂയി എന്ന വാസ്തുശാസ്ത്രത്തിനൊപ്പമാണ് ലക്കിബാംബുവും മലയാളികളുടെ സ്വീകരണമുറികളില്‍ സ്ഥാനം പിടിക്കുന്നത്. ഡ്രസീന സാന്‍ഡേറിയാന എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ അലങ്കാരച്ചെടി നഴ്സറികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും നിരന്നിരിക്കുയാണ് ഭാഗ്യം കുടുംബത്ത് വഴിയുന്നതു കൊതിക്കുന്നവരെ കാത്ത്.
ആകര്‍ഷകമായ പളുങ്കു പാത്രത്തില്‍ സ്വീകരണമുറിക്കിണങ്ങും വിധം തയാര്‍ ചെയ്തു കിട്ടുന്ന ഭാഗ്യമുള വീട്ടിനുള്ളിലെ നെഗറ്റീവ് എനര്‍ജിയെ മാറ്റി പോസിറ്റീവ് എനര്‍ജി പകരാന്‍ സഹായിക്കുമെന്ന് ഫെങ് ഷൂയി പറയുന്നു.
വാസ്തു ശാസ്ത്രമനുസരിച്ച് ജലം, മരം, അഗ്നി, ഭൂമി, ലോഹം ഇവയാണ് പ്രപഞ്ചത്തിലെ അഞ്ചു ശക്തികള്‍. ഇവയില്‍ ജലം, മരം എന്നീ രണ്ടു ശക്തികളെ ഉത്തേജിപ്പിക്കാന്‍ ലക്കി ബാംബൂവിനു കഴിയുമെന്നാണ് പറയുന്നത്. പലതട്ടുകളായി ചുവന്ന നാടയാല്‍ ബന്ധിക്കപ്പെട്ട നിലയിലാണ് മുള ലഭിക്കുന്നത്. തട്ടുകളുടെ എണ്ണത്തിനനുസരിച്ച് വില കൂടും. നാലു തട്ടുള്ള മുള വളര്‍ത്താന്‍ യോജിച്ചതുമല്ല.
ചെടിയുടെ കടയെ ചുറ്റിപ്പൊതിഞ്ഞിരിക്കുന്ന ചുവപ്പുനാട അഞ്ചു ശക്തികളില്‍ ഒന്നായ അഗ്നിയെ പ്രതിനിധാനം ചെയ്യുന്നു. ലക്കി ബാംബു മറ്റുള്ളവരില്‍നിന്നു സമ്മാനമായി ലഭിച്ചാല്‍ അത് ഏറെ ഉത്തമമെന്നും വാസ്തു ശാസ്ത്രം പറയുന്നു. കിടപ്പുമുറിയില്‍ ഇത് വയ്ക്കരുതെന്നും സ്വീകരണ മുറിയുടെ കിഴക്കുഭാഗത്ത് സ്ഥാപിക്കണമെന്നും മറ്റ് അനുശാസനങ്ങള്‍. നേരിട്ടു സൂര്യപ്രകാശം ലഭിക്കാത്ത, എന്നാല്‍ ആവശ്യത്തിനു വെളിച്ചമുള്ളിടമാണ് ലക്കി ബാംബു വളര്‍ത്താന്‍ യോജിച്ച സ്ഥാനം.
അലങ്കാര പാറക്കഷണങ്ങള്‍, പച്ച, നീല നിറമുള്ള മാര്‍ബിള്‍ കല്ലുകള്‍, ജെല്ലി എന്നിവ ചെടിയുടെ ചുവട്ടില്‍ ചുറ്റും നിരത്തി പാത്രം കൂടുതല്‍ ആകര്‍ഷകമാക്കാം.
ചെടിയുടെ വേരുകള്‍ മാത്രം മൂടുന്ന വിധത്തില്‍ വെള്ളം നല്‍കിയാല്‍ മതി. ഇലകളുടെ അഗ്രഭാഗത്തിന് നേരിയ തവിട്ട് അല്ലെങ്കില്‍ മഞ്ഞനിറം കണ്ടാല്‍ പാത്രത്തിലെ ജലത്തില്‍ ക്ളോറിന്റെയോ ഫ്ലൂറൈഡിന്റെയോ അംശമുണ്ടെന്നു വേണം കരുതാന്‍. ക്ളോറിന്‍ കലര്‍ന്ന പൈപ്പുവെള്ളം നേരിട്ട് ഉപയോഗിക്കാതെ ഒരു ദിവസം മുഴുവന്‍ തുറന്നുവച്ച് ക്ളോറിന്റെ അംശം പോയതിനു ശേഷം മാത്രം ഉപയോഗിക്കുക.
പ്രമേഹം അകറ്റാന്‍
ലോകത്തെയാകെ വളരെ പെട്ടെന്ന് ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഡയബറ്റിസ് അല്ലെങ്കില്‍ പ്രമേഹം. അമിതശരീരഭാരവും വ്യായാമമില്ലാത്ത ജീവിതവും പഞ്ചസാര അമിതമായി അകത്താക്കുന്നതും കൊഴുപ്പേറിയ ഭക്ഷണം കഴിക്കുന്നതുമെല്ലാം ഈ മെറ്റാബോളിക് അസുഖത്തിലേക്ക് ഏവരേയും എത്തിക്കുന്നു. എന്നാല്‍ ചില ഭക്ഷണപദാര്‍ഥങ്ങള്‍ ശീലമാക്കിയാല്‍ പ്രമേഹത്തെ ഒരളവ് വരെ തടയാനാകുമെന്ന് കണ്ടെത്തിയിരിക്കുന്നു
1. മഞ്ഞള്‍
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍കുമിന്‍ ന്ന പദാര്‍ഥം പ്രമേഹമുണ്ടാകുന്നത് തടയുന്നില്ലെങ്കിലും അത് താമസിപ്പിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ ഏറെക്കാലത്തേക്ക് പ്രമേഹം ശരീരത്തെ ഗ്രസിക്കുന്നതില്‍ നിന്ന് മഞ്ഞള്‍ തടയുമെന്ന് തെളിഞ്ഞിട്ടില്ലെങ്കിലും കുറച്ച് കാലത്തേക്കെങ്കിലും ഇത് പ്രമേഹം തടയാന്‍ മഞ്ഞള്‍ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി കഴിയുമത്രേ
2. സ്ട്രോബറി
കാണാനും അതുപോലെ തന്നെ രുചിയും ഏറെ ഹൃദ്യമായ ഒന്നാണ് സ്ട്രോബറി. അതിനാല്‍ തന്നെ ഇത് സ്ഥിരമായി കഴിക്കുകയെന്നത് ആര്‍ക്കും പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ല. പ്രമേഹമുണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന എല്‍ഡിഎല്‍ കൊളസ്ട്രോളും ബ്രഡ് ലിപിഡ്സും കുറയ്ക്കുന്ന ഒരു പ്രോട്ടീനെ ഊര്‍ജിതമാക്കാന്‍ സ്ട്രോബറിക്ക് കഴിയുമത്രേ. ബ്ളഡിലെ ഗ്ളൂക്കോസ് ലെവല്‍ കുറയ്ക്കാന്‍ സ്ട്രോബറിക്ക് കഴിയുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിരുന്നു
3. ചീസ് ആന്‍ഡ് യോഗര്‍ട്ട്
കൊഴുപ്പു കുറഞ്ഞ ചീസും യോഗര്‍ട്ടുമാണ് ഇത് വഴി ഉദ്ദേശിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന ചില ബാക്ടീരിയകളാണ് പ്രമേഹം തടയുകയെന്നതിലേക്ക് നയിക്കുന്നത്
4. റെഡ് വൈന്‍
അത്ഭുതപ്പെടേണ്ട. ഇതിലടങ്ങിയിരിക്കുന്ന റെസ്വെരട്രോള്‍ എന്ന പദാര്‍ഥം ഇന്‍സുലിനെ നിയന്ത്രിച്ച് ബ്ളഡ്ഡിലെ ഷുഗര്‍ ലെവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇക്കാരണത്തില്‍ ആവശ്യത്തിലധികം വൈന്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല
5. സിനമണ്‍
ഗ്ളൂക്കോസിന്റെയും എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നു. കൂടാതെ ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കുന്നു.
6. ആപ്പിള്‍
ബ്ളഡ് ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ ആപ്പിളിലെ അന്തോസിനൈന്‍ എന്ന പദാര്‍ഥത്തിന് കഴിയും
7. സ്പിനാച്ച്
ദിവസവും സ്പിനാച്ച് ശീലമാക്കുന്നത് ഡയബറ്റിസ് സാധ്യത 14 ശതമാനം കുറയ്ക്കുമത്രേ. നിരവധി ന്യൂട്രിയന്റ്സുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
മാതള മഹിമ
അനേകം ഔഷധ ഗുണമേന്മകളാല്‍ സമ്പന്നമാണ് മാതളനാരകം. ലിത്തറേസി കുലത്തില്‍പ്പെട്ട ഈ ഫലവര്‍ഗ്ഗത്തിന്റെ ആംഗലേയ നാമം പോംഗാനിറ്റ് എന്നാണ്. ദേവഭാഷയായ സംസ്കൃതത്തില്‍ ഈ ഫല വര്‍ഗ്ഗം ദാഡിമാഫലം എന്നാണ് അറിയപ്പെടുന്നത്.
മാതളപ്പഴം മൂന്നു തരത്തിലുണ്ട്.മധുരമുള്ളത്,മധുരവും പുളിയുമൂള്ളത്, പുളിയുള്ളത്. ഇവയ്ക്ക് മൂന്നിനും അവയുടേതായഗുണ വിശേഷണങ്ങളും ഉണ്ട്. മധുരമാതളപ്പഴം ശരീരത്തില്‍ രക്ത നിര്‍മ്മാണത്തിന് സഹായകമാണ് മധുരവും പുളിയുമുള്ള മാതളപ്പഴം അതിസാരം, ചൊറി എന്നീ അസുഖങ്ങളെ ശമിപ്പിക്കും.പുളിയുള്ള മാതളം നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയ്ക്ക് ആശ്വാസം നല്‍കാന്‍ ഫലപ്രദമാണ്.
ഒരു മാതളത്തിന്റെ മുകള്‍ ഭാഗത്ത് ദ്വാരം ഉണ്ടാക്കി ശുദ്ധമായ ബദാമിന്റെ എണ്ണ അതില്‍ നിറച്ച് അടച്ചു വയ്ക്കുക. ഒരുമണിക്കൂര്‍ കഴിഞ്ഞാല്‍ എണ്ണ പഴത്തില്‍ അലിഞ്ഞു ചേരും. .ആപഴത്തിന്റെ അല്ലി കഴിച്ചാല്‍ കാലപ്പഴക്കമുള്ള ചുമയ്ക്കും പഴക്കം ചെന്നതായ ശ്വാസം മുട്ടലിനും ആശ്വാസം ഉറപ്പ്. മാതളനീരും തിപ്പലിയും കല്‍ക്കണ്ടവും , തേനും ചേര്‍ത്തു കഴിച്ചാല്‍ ചര്‍ദ്ദിക്ക് പെട്ടെന്നു തന്നെ ആശ്വാസം ലഭിക്കും.. അതു പോലെ നിത്യവും ഒരു മാതളപ്പഴം വീതം കഴിച്ചുവന്നാല്‍ ഉദരപ്പുണ്ണ് ഇനി ഉണ്ടാകാത്ത വിധം മാറിക്കിട്ടുന്നതാണ്.
മാതളം മുഖ്യ ചേരുവയായ മാതള രസായനം ആസ്ത്മ, ചുമ എന്നിവയ്ക്ക് ഗുണപ്രദമാണ്. നിത്യവും ഒരു ഗ്ലാസ് മാതളപ്പഴച്ചാര്‍ കഴിക്കുന്നത് ഉദര രോഗങ്ങള്‍ക്കും ശമനം വരുത്തും. മാതളത്തോട് നന്നായിപ്പൊടിച്ച് ചൂടു വെള്ളത്തില്‍ കലക്കി ക്കുടിച്ചാല്‍ ഏതു തരം കൃമി ഉപദ്രവത്തിനും ആശ്വാസം കിട്ടും.
മാതളപ്പഴത്തില്‍ ധാരളമായ തോതില്‍ വിറ്റാമിന്‍ സിയും അട്ങ്ങിയിട്ടുണ്ട്.വയറുകടി,വയറിളക്കം എന്നിവയ്ക്ക് മാതളത്തോട് ഒരു ഉത്തമ ശമനൌഷധം പോലെ ഉപകരിക്കും. അത്യുഷ്ണം ശമിപ്പിച്ച് ശരീരത്തിനു കുളിര്‍മ്മ നല്‍കാന്‍ മാതളത്തിനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്‍്. മാതള നാരകത്തിന്റെ പഞ്ചാംഗം അതായത് വേര്, തൊലി, ഇല, പൂവ്, കായ് എന്നിവഎടുത്ത് കഷായം വച്ച് കുറച്ചു നാള്‍ കഴിച്ചു കൊണ്ടിരുന്നാല്‍ രക്തവാതം കൊണ്ട് കൈ കാലുകള്‍ പൊള്ളുന്നതും വിളറുന്നതും ചൊറിച്ചിലും ശമിക്കും.
സ്ത്രീകള്‍ക്കുണ്ടാകുന്ന വെള്ളപോക്ക്, രക്തസ്രാവം ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്ക് മാതള വേരിന്റെ തൊലി വളരെയധികം ഫലപ്രദമാണ്. മാതളത്തിന്റെ നീര് മൂക്കില്‍ നിന്നുള്ള രക്തസ്രാവം തടയാന്‍ സഹായിക്കും. മാതളത്തോടിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരക്ഷീണം അകറ്റാന്‍ വളരെയധികം ഉത്തമമാണ്.
അമ്ളപ്രധാനമായ രസമാണ് മാതളത്തിന്. ഈ ഫല വൃക്ഷത്തിന്റെ തൊലിയും ,പൂവും ഇലയും ,വേരും എല്ലാം തന്നെ ഔഷധയോഗ്യമാണ്.ഇത്രയേറെ ഔഷധ ഗുണങ്ങള്‍ നിറഞ്ഞ മാതളപ്പഴത്തെ നമ്മുടെ ഭക്ഷണ ക്രമത്തിലുള്‍പ്പെടുത്താന്‍ നാം പ്രത്യേകം ശ്രദ്ധിക്കണം.
മുരിങ്ങയിലഗുണം
മുരിങ്ങയും ചീരയും തോരനും നിത്യ ഭക്ഷണത്തിന്റെഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്ന് പറിച്ചെടുത്ത കീടനാശിനിയേതുമില്ലാത്ത ഫ്രഷ് ഇലകള്‍ കറിവെച്ചും ഉപ്പേരിയുണ്ടാക്കിയും നമ്മുടെ പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി.
പക്ഷെ ഇന്ന് മലയാളിയുടെ ഭക്ഷണ ശീലം ഏറെ മാറിപ്പോയി. ചിക്കനും ബര്‍ഗറുമില്ലാത്ത ഭക്ഷണം നമുക്കിന്ന് ഇല്ലെന്ന് തന്നെ പറയാം. ഇലകളും പച്ചക്കറികളും തീന്‍മേശയില്‍ കാണുന്നത് തന്നെ പുതിയ തലമുറക്ക് ഇഷ്ടമല്ല. അവയൊന്നും തന്‍െറ പാത്രത്തില്‍ വീഴാതിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധ വെക്കും.
എന്നാല്‍ മന:പൂര്‍വം നമ്മുടെ ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു. അവയില്‍ ഉള്‍പ്പെടുത്തേണ്ട വളരെ പ്രധാനപ്പെട്ട ഇനമാണ് ഇലക്കറികള്‍. പ്രത്യേകിച്ചും മുരിങ്ങയില.
വിററാമിനുകളുടെയും ഇരുമ്പിന്റെും ഫോസ്ഫറസിന്റെും കലവറ തന്നെയാണ് മുരിങ്ങയില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ എന്നിവ അതില്‍ അടങ്ങിയിരിക്കുന്നു.
പാലില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ രണ്ട് മടങ്ങ് കാല്‍സ്യവും ചീരയിലുള്ളതിനേക്കാള്‍ മൂന്നിരട്ടി ഇരുമ്പും മുരിങ്ങയില്‍ ഉണ്ട്. ഇതോടൊപ്പം ശരിയായ ശോധനക്കും മുരിങ്ങയില ഉപകരിക്കും.
ആയുര്‍വേദത്തില്‍ നിരവധി ഔധങ്ങളില്‍ മുരിങ്ങ ഉപയോഗിക്കുന്നുണ്ട്. ചര്‍മ സംരക്ഷണത്തിനും മുരിങ്ങയില നല്ലതാണ്. ഇല മാത്രമല്ല മുരിങ്ങക്കായയും അതിന്‍െറ വിത്തും പോഷക സമ്പന്നം തന്നെയാണ്
.
മുരിങ്ങയില നീര് രക്ത സമ്മര്‍ദ്ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്. മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധി ശക്തി വര്‍ധിക്കുന്നതിന് സഹായിക്കുമെന്നും പഴമക്കാര്‍ പറയുന്നു. പാലിലും കോഴിമുട്ടയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
പ്രത്യേകം പരിചണമൊന്നുമില്ലാതെ വളരുന്ന ചെടിയാണ് മുരിങ്ങ. നമ്മുടെ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിച്ചാല്‍ വിഷമില്ലാത്ത പുത്തന്‍ ഇലകള്‍ കൊണ്ട് നമുക്ക് ആഹാരം പോഷകസമൃദ്ധമാക്കാം. ഒപ്പം ആരോഗ്യവും സംരക്ഷിക്കാം
നെഞ്ചെരിച്ചില്‍, അള്‍സര്‍, , ഗ്യാസ് !
ചിട്ടയായി ചെയ്‌താല്‍ പൂര്‍ണ്ണമായും ശമനം കിട്ടുന്ന ലളിതമായ പ്രകൃതി ചികിത്സയിതാ!ആപ്പിള്‍ സൈഡര്‍ വിനാഗിരിയും പ്രകൃതിദത്തമായ തേനുമാണ് മരുന്നുകള്‍.
ചികിത്സ:
ഒന്ന്:
ചികിത്സ തുടങ്ങുന്നത് മുതല്‍ മൂന്നു ദിവസം വീഴ്ച്ച വരുത്താതെ പാലിക്കേണ്ട ചിട്ടകള്‍:
* ചായ കാപ്പി എന്നിവ ഒഴിവാക്കുക. (ഒഴിച്ച് കൂടെങ്കില്‍ മാത്രം ദിവസം ഒരു കപ്പു ചായ മാത്രം)
* ഇഞ്ചി മുതല്‍ എരിവുള്ള എല്ലാ ആഹാര വസ്തുക്കളും തീര്‍ത്തും ഒഴിവാക്കുക. (നേരിയ എരിവു പോലും പറ്റില്ല)
* അവല്‍ ,തേങ്ങാപീര (ചേര്‍ത്ത ആഹാരങ്ങള്‍) , റസ്ക് , ബിസ്ക്കെറ്റുകള്‍ തുടങ്ങി അല്‍പ്പം എങ്കിലും പരുപരുപ്പുള്ള ഒന്നും കഴിക്കരുത്. വളരെ സോഫ്റ്റ് ആയ ആഹാരം മാത്രമേ ഈ മൂന്നു ദിവസം കഴിക്കാവൂ.
* കോളകള്‍ , സോഡകള്‍ (ഗ്യാസ് ഉള്ള പാനീയങ്ങള്‍), നാച്ചുറല്‍ അല്ലാത്ത ജൂസുകള്‍, മദ്യം എന്നിവ തീര്‍ത്തും ഒഴിവാക്കുക.
* സാധാരണയായി ഗ്യാസ് ഉണ്ടാക്കാറുള്ള കറികളടക്കം എല്ലാ ഭക്ഷ്യ വസ്തുക്കളും ഒഴിവാക്കുക.
വയറിന്റെ ഭിത്തിയില്‍ ഉണ്ടാവുന്ന ചെറു മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്താന്‍ ശരീരത്തിന് പ്രകൃത്യാ കഴിവുണ്ട്. എന്നാല്‍ കഠിനമായ എരിവും, ആഹാരത്തിലെ പരുക്കന്‍ വസ്തുക്കളും , ദഹനക്കുറവു മൂലം ഉണ്ടാവുന്ന വാതകങ്ങളും ആണ് ഈ മുറിവുകളെ ഉണങ്ങാതെ നില നിര്‍ത്തുന്നത്.
ക്രമേണ ഹെലിക്കോ ബാക്ട്ട്ര്‍ പൈലൊറി എന്ന അണുബാധ മൂലം ഈ മുറിവുകള്‍ അള്‍സര്‍ ആയി മാറുന്നു.
എന്നാല്‍ , രണ്ടോ മൂന്നോ ദിവസത്തെ വിശ്രമം നല്‍കിയാല്‍ വയറിലെ ഭിത്തികളില്‍ ഉണ്ടാവുന്ന മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടും. അതിനാണ് മൂന്നു ദിവസത്തേക്ക് മേല്‍ പറഞ്ഞ ചിട്ടകള്‍ പാലിക്കുന്നത്.
ഈ ചിട്ടകള്‍ കണിശമായി പാലിക്കാതെ ഈ ചികിത്സ ഫലിക്കാന്‍ പ്രയാസമാണ്.
രണ്ട്:
* ദിവസവും രാവിലെ വെറും വയറ്റില്‍ പതിനഞ്ചു മില്ലി തേന്‍ കഴിക്കുക. തേന്‍ കഴിച്ച് അര മണിക്കൂര്‍ നേരത്തേക്ക് വെള്ളം കുടിക്കുകയോ മറ്റു വല്ലതും കഴിക്കുകയോ ചെയ്യരുത്.
* തേന്‍ വയറ്റിലെയും അന്നനാളത്തിലെയും ചെറു മുറിവുകള്‍ അതിവേഗം സുഖപ്പെടുത്തും.
ആയതിനാല്‍ , സാധിക്കുമെങ്കില്‍ കൂടുതല്‍ സമയം തേന്‍ അവിടങ്ങളില്‍ പുരണ്ടു കിടക്കാന്‍ അനുവദിക്കുക.
* വയറ്റിലോ അന്നനാളത്തിലോ എരിവോ പുകച്ചിലോ വേദനയോ അനുഭവപ്പെടുമ്പോഴെല്ലാം പത്തു മില്ലി തേന്‍ കഴിക്കുക. (തേന്‍ പ്രകൃതിദത്തമായ തേനീച്ച തേന്‍ തന്നെയായിരിക്കണം.)
* എപ്പോഴും ഭക്ഷണ ശേഷവും , രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പും പത്തു മില്ലി ആപ്പിള്‍ സൈടര്‍ വിനഗറും പത്തു മില്ലി തേനും പതിനഞ്ചു മില്ലി ശുദ്ധ ജലവുമായി കലര്‍ത്തി കഴിക്കുക.
* ഉറങ്ങുമ്പോള്‍ ഗ്യാസ് പ്രശ്നമോ നെഞ്ച് എരിച്ചിലോ ഉണ്ടാവാതിരിക്കാനാണ് , കിടക്കും മുമ്പ് വിനഗര്‍ കഴിക്കുന്നത്. ഈ ഫലം കിട്ടുന്നില്ലെങ്കില്‍ തേന്‍ കൂടാതെ വിനഗരും വെള്ളവും മാത്രം കഴിക്കുക.
* ഈ ചികിത്സ ചുരുങ്ങിയത് മൂന്നു മാസം തുടരുക.
തേനും ആപ്പിള്‍ വിനാഗിരിയും പിന്നീടും ആവശ്യമായാല്‍ ഉപയോഗിക്കുക.
ആപ്പിള്‍ വിനഗര്‍ ചേര്‍ത്തുണ്ടാക്കിയ അച്ചാറുകളും ഉപ്പിലിട്ടതും ആഹാരം വേഗം ദഹിക്കാന്‍ സഹായിക്കും.
NB: വയറ്റില്‍ സാധാരണയായി രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഗ്യാസ് ഉണ്ടാവുന്നത്.
ഒന്ന്: അളവ് കൂടുതല്‍ ആവുമ്പോള്‍ കഴിക്കുന്ന ആഹാരത്തെ ദഹിപ്പിക്കാന്‍ ആവശ്യമായത്ര ദഹനരസ ഉല്‍പ്പാദനം നടക്കാതിരിക്കുക.
രണ്ട്: വയര്‍ ഉല്‍പ്പാദിപ്പിക്കുന്ന ദഹനരസത്തിന്റെ അളവിന് അനുസൃതമായ അളവില്‍ ആഹാരം ആമാശയത്തില്‍ ഇല്ലാതിരിക്കുക.
ദഹനത്തെ സഹായിക്കുകയും അധികമുള്ള ദഹന രസത്തിന്റെ അസിഡിറ്റി കുറക്കുകയും ചെയ്യലാണ് ആപ്പിള്‍ സൈഡര്‍ വിനാഗിരിയുടെ ജോലി.
courtesy to pathayam