-
Critical Padagogy
Social Constrativism
- DPI Anouncements
- SCHEME OF WORK VIII-X
- SCHEME OF WORK LP-UP
- PAY SCALE OF TEACHERS
- PF CALCULATOR(DOWN LOAD)
- GOVT ORDERS
- D A CHART
സമ്പൂര്‍ണ വഴി ടി.സി പ്രിന്റ് ചെയ്യാം
(Updated with mail merging)maths blog
സമ്പൂര്‍ണയില്‍ നിന്ന് ടി.സി പ്രിന്റു ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റ് പബ്ളിഷ് ചെയ്യണമെന്ന് ചില അധ്യാപകര്‍ ആവശ്യപ്പെടുകയുണ്ടായി. വലിയ സാങ്കേതിക പരിജ്ഞാനമൊന്നുമില്ലാതെ തന്നെ ഈ പ്രവര്‍ത്തനം നമുക്കു ചെയ്യാനാകും. നേരത്തേ എ ലിസ്റ്റിനു വേണ്ടി എന്റര്‍ ചെയ്ത വിവരങ്ങള്‍ ഉപയോഗിച്ചാണ് ടി.സി പ്രിന്റ് ചെയ്യുന്നത്. ടി.സി ജനറേറ്റ് ചെയ്യുന്ന സിസ്റ്റത്തില്‍ പ്രിന്റര്‍ ഇല്ലെങ്കില്‍ അവ പി.ഡി.എഫ് ആക്കിയ ശേഷം മറ്റൊരു സിസ്റ്റത്തില്‍ നിന്നും പ്രിന്റ് എടുത്താല്‍ മതിയാകും. ഇതേക്കുറിച്ചുള്ള പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് തൃശൂര്‍ പൂങ്കുന്നം ജി.എച്ച്.എസ്.എസിലെ ഭാമ ടീച്ചറാണ്. ടി.സി ജനറേറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന അല്ലെങ്കില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങള്‍ കമന്റു ചെയ്യുമല്ലോ. അവ മറ്റ് അധ്യാപകര്‍ക്കു കൂടി സഹായകമാകും. അങ്ങനെ പോരായ്മകളെല്ലാം പരിഹരിച്ച് ഈയൊരു സംരംഭത്തെ വലിയൊരു വിജയമാക്കി മാറ്റാന്‍ നമുക്ക് സാധിക്കും. അതിന്റെ ഉപകാരം ഭാവിയില്‍ നമുക്ക് ലഭിക്കുകയും ചെയ്യും. ടി.സി ജനറേറ്റ് ചെയ്യുന്നതിന്റെ സ്റ്റെപ്പുകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
പത്താം ക്ലാസ്സിലെ കുട്ടികളുടെ ടി സി ജനറേറ്റു് ചെയ്യാന്‍ സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക. class and divisions - Tenth standard -- ഡിവിഷനില്‍ ക്ലിക്ക് ചെയ്യുക
ആ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളുടേയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും ഒന്നാമത്തെ കുട്ടിയുടെ പേരില്‍ ക്ലിക്ക് ചെയ്യുക. ആ കുട്ടിയുടെ മുഴുവന്‍ വിവരങ്ങളും അടങ്ങിയ പേജ് തുറന്നു വരുന്നു.


Reason for leaving നു നേരെയുള്ള പോപ്അപ് മെനുവില്‍ നിന്നും Course Complete എന്നു തെരഞ്ഞെടുക്കുക.
Number of school days up to date , Number of school days pupil attended ഇവ നല്കി
താഴെ കാണുന്ന Issue TC യില്‍ ക്ലിക്ക് ചെയ്യുക
വരുന്ന വിന്‍ഡോയില്‍ Print TC യില്‍ ക്ലിക്ക് ചെയ്യുക .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
“വായിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടോ? ചോദിക്കൂ”.